കാണാക്കുരുക്ക്
ബൂലോഗം ഭൂലോകത്തെ ഞെട്ടിക്കുന്നു
ലോകത്തെ മുഴുവന്‍ ഞെട്ടിക്കാന്‍ തക്ക സംഗതികളൊന്നും ബൂലോഗത്തില്‍ ഉണ്ടാകാറില്ല. എന്നാല്‍ ഈയിടെ ഈ ഭൂലോകത്തെ മൊത്തം ഞെട്ടിക്കാന്‍ തക്ക വിധം ബൂലോഗം വളര്‍ന്നു എന്നാണ് അറിയുന്നത്. എന്തായിരുന്നു ആ സംഭവം എന്നല്ലേ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ വെച്ച് ആറാമത് ഏകദിന ദിനം വളരെ കഷ്ടപ്പെട്ട് അവസാന ഓവര്‍ വരെ ആകാംഷയുണര്‍ത്തി വിജയിച്ചു. ഇതാണോ ബൂലോഗം ഭൂലോകത്തെ ഞെട്ടിച്ചത് എന്ന് ചോദിച്ചാല്‍ അല്ല. പിന്നെ എന്താണ്? ക്രിക്കറ്റ് കളിയുടെ ഓണ്‍ലൈന്‍ വിവരണം നല്‍കുന്ന സൈറ്റുകളില്‍ പരസ്യം നല്‍കുന്ന കമ്പനികള്‍ അതത് സൈറ്റുകളിലെ സ്ഥിതിവിവരക്കണക്കുകള്‍ക്കായി ചില ഏജന്‍സികളെ സമീപിക്കാറുണ്ട്. ഓരോ സൈറ്റിലേയും യുനീക് വിസിറ്റ്, മൊത്തം പേജ് ലോഡ് ഒക്കെ അറിഞ്ഞതിന് ശേഷം ആണ് അവര്‍ കൂടുതല്‍ വിസിറ്റേര്‍സും, ഹിറ്റും ഒക്കെ ഉള്ള സൈറ്റില്‍ പണം മുടക്കി തങ്ങളുടെ പരസ്യം ഇടാറുള്ളത്. എന്നാല്‍ ആറാം ഏകദിനം നടന്ന സെപ്തംബര്‍ അഞ്ചിന് സാധാരണയായി ഏകദിനം നടക്കുന്ന ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടുന്ന ക്രിക്-ഇന്‍ഫോ, റെഡിഫ് സ്കോര്‍ പേജ് എന്നിവയെ ഒക്കെ മറികടന്ന് കൊണ്ട്
http://chilamp.wordpress.com/2007/08/15/%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a5/
http://perumkallan.blogspot.com/
http://mayoory.blogspot.com/2007/09/blog-post.html
എന്നീ സൈറ്റുകളില്‍ വന്ന ഹിറ്റ്-റേറ്റ് കണ്ട് സ്ഥിതിവിവരം അന്വേഷിക്കുന്ന ഏജന്‍സികള്‍ ഞെട്ടിപ്പോയി, തലയില്‍ കൈവച്ച് പോയി. ഈ കണക്കൊക്കെ പരസ്യം ഇടുന്ന കമ്പനി മേലാളന്മാരോട് പറഞ്ഞാല്‍ പിന്നെ അവര്‍ പണം മുടക്കില്ലെന്നും; മലയാളം ഉള്ള ബ്ലോഗില്‍ ആഡ്‌സെന്‍സ് ഇടില്ല എന്ന് പറയുന്ന മൂപ്പിലാന്മാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാകുമല്ലോ എന്നൊക്കെ ഭയന്ന് അവര്‍ ഈ വിവരം ഒക്കെ പൂഴ്ത്തി വെച്ചു. പക്ഷേ സത്യത്തിന് എത്രകാലം മറഞ്ഞിരിക്കാനാകും, അങ്ങനെ ബൂലോഗം ഭൂലോകത്തെ ഞെട്ടിച്ചു. പക്ഷേ ഒരു കാര്യം വ്യക്തം സത്യത്തിന് അധിക കാലം മറഞ്ഞിരിക്കാനാകില്ല.
മെയില്‍, ചാറ്റ്, ഓര്‍ക്കുട്ട്, ബ്ലോഗ് എന്നിവ ഒന്നാണെന്ന് ധരിക്കരുത്
കുറുമാന്‍ (എന്ന ബ്ലോഗര്‍) അയാളുടെ (ബ്ലോഗേര്‍സ് കൂടിയായ) ചില സ്ത്രീ സുഹൃത്തുക്കളുമായി ഉണ്ടായ തീര്‍ത്തും വ്യക്തിപരമായ ചില സംഗതികളാണ് പരാമര്‍ശം.
ദേവന്‍ (http://commentara.blogspot.com/2007/09/blog-post.html) പറഞ്ഞിരിക്കുന്നത് പോലെ രണ്ട് ബ്ലോഗേര്‍സ് തമ്മില്‍ വ്യക്തിപരമായ തല്ലുണ്ടായാല്‍ അത് ബ്ലോഗിനെ എങ്ങനെ ബാധിക്കും? നാളെ ഏതെങ്കിലും ഒരു ബ്ലോഗര്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായാല്‍ മൊത്തം ബ്ലോഗോസ്ഫിയറും മയക്ക് മരുന്ന് മാഫിയ ആണെന്ന് ആരോപിക്കുന്നതിന് തുല്യമാണത്. എന്നാല്‍ സിബു(http://cibu.blogspot.com/2007/09/blog-post.html) പറയുന്നത് ഇതിനെ എല്ലാം കൂട്ടിക്കലര്‍ത്തി അവിയല്‍ പരുവത്തില്‍ തന്നെ കാണണമെന്നാണ് . ചാറ്റ്-മെയില്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ എല്ലാവരും കര്‍ശനമായ ശ്രദ്ധ ഉപയോഗിക്കണമെന്ന ദിവാ(http://keralachicago.blogspot.com/2007/09/blog-post.html)%20യുടെ ഉപദേശം പരിഗണിക്കേണ്ടതാണ്.
ചിലമ്പ് എന്ന ബ്ലോഗില്‍ ചില തുറന്ന് പറച്ചിലുകള്‍ കണ്ടു. പക്ഷേ അത് ബ്ലോഗ് പോസ്റ്റ് ആയും ബ്ലൊഗിനെ ബാധിക്കുന്നതായും വരില്ല എന്ന ദേവന്റെ അഭിപ്രായം ശ്രദ്ധേയമാണ്. ഒരു കാര്യം ഓര്‍ക്കുക ജി-മെയില്‍, ജി-ചാറ്റ്(ടോക്ക്),ഓര്‍ക്കുട്ട്, ബ്ലോഗര്‍ എന്നിയവുടെ ഉപയോഗത്തിന് നിങ്ങള്‍ ഒരു പൊതുനാമം (കൊമണ്‍ ഐ.ഡി) ആണ് ഉപയോഗിക്കുന്നത് എന്നത് ശരി തന്നെ പക്ഷേ. ഓര്‍ക്കുട്ട് എന്നത് പ്രൈവസി തീരെ ഇല്ലാത്ത ഒരു വിനിമയകേന്ദ്രം ആണെന്നും, മെയില്‍-ചാറ്റ് എന്നത് തീര്‍ത്തും വ്യക്തിപരമായ ആശയവിനിമയ മാര്‍ഗം ആണെന്നും, ബ്ലോഗ് എന്നത് ഒരു സുപ്രധാന മാധ്യമം ആണെന്നും മനസിലാക്കേണ്ടതാണ്. ആയതിനാല്‍ ചാറ്റ്-ഇമെയില്‍-ഓര്‍ക്കൂട്ട് വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ബ്ലോഗിനെ ഒരിക്കലും ബാധിക്കുന്നതല്ല എന്ന് വ്യക്തമാണ്. ബ്ലോഗില്‍ കൂട്ടായ്മ എന്ന മിഥ്യാസങ്കല്‍പ്പം ഇവിടെ ഇല്ല എന്ന് പലരും പല തവണ പറഞ്ഞതാണ്. ഒരു പോളിസിയുടെ പുറത്താണ് നാം ഇവിടെ ഒത്ത് കൂടുന്നത്; അത് നാം എല്ലാരും മലയാളം ഉപയോഗിക്കുന്നു എന്നത് മാത്രമാണ്.
ഇവിടെ ചാറ്റ്-മെയില്‍-ഓര്‍ക്കൂട്ട് വഴിഉണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യക്തിപരമായ സംഭവങ്ങള്‍ ആയതിനാല്‍ അതിനെ വ്യക്തിപരമായി നേരിടുകയോ, തെളിവുകളുടെ സഹായത്താല്‍ കേസ് കൊടുക്കുകയോ അല്ലേ വേണ്ടത്? ബ്ലോഗ് എന്നത് ശക്തമായ ഒരു മീഡിയം ആണ് , അതിന്റെ പ്രസക്തി വരും കാലങ്ങളില്‍ തെളിയിക്കപ്പെടും എന്ന് തന്നെ കരുതാം.
സ്വതന്ത്രബ്ലോഗിങ്ങിലെ പാരതന്ത്ര്യം- ഒറ്റച്ചിലമ്പിന്‍ നാദം
സ്വതന്ത്ര ബ്ലോഗിങ്ങ് എന്ന ശക്തിമത്തായ ആശയം ബ്ലോഗില്‍ ഒരു പോസ്റ്റ് ആയി കൊണ്ട് വരുന്നത് ഇഞ്ചിപ്പെണ്ണാണ് (http://entenaalukettu.blogspot.com/2007/08/blog-post_18.html). മൊഴികളും പഴികളും ഇല്ലാത്ത ബ്ലോഗിങ്ങ് ആണ് നല്ലതെന്ന് ശരിവെയ്ക്കുന്ന പോസ്റ്റ് ആയിരുന്നു അത്. പക്ഷേ ചിലമ്പില്‍ പലരും കമെന്റ് ഇട്ടെങ്കിലും ചിലതൊക്കെ മുക്കിക്കളഞ്ഞു. അതിനാല്‍ ചിലര്‍ കള്ളന്‍ എന്ന ബ്ലോഗില്‍ ചിലമ്പില്‍ തങ്ങളുടെ ചിലമ്പില്‍ വരാത്ത അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു. ചിലരുടെ പഴക്കമുള്ള കമെന്റുകള്‍ തള്ളിക്കളഞ്ഞ് പുതിയ ചില കമെന്റുകള്‍ മാത്രം ചിലമ്പില്‍ വരുകയും ചെയ്തു. കമെന്റ് മുക്കുന്നു എന്ന് ആരോപണം വന്നപ്പോള്‍ ചിലമ്പ് അതെല്ലാം എടുത്തിട്ടെങ്കിലും സമയം അധികരിച്ചിരുന്നു കാരണം അവയൊക്കെ കള്ളന്‍, മയൂരി എന്നി ബ്ലോഗുകളില്‍ വന്നിരുന്നു എന്ന് കാണാം. പക്ഷപാതം ആയ കമെന്റുകള്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ ആദ്യം ശ്രമിച്ച(പിന്നീട് അത് വിട്ട് നിഷ്പക്ഷം ആയ) ചിലമ്പിനോട്.ഒറ്റച്ചിലമ്പിട്ട് തുള്ളുന്നതിലും നല്ലത് രണ്ട് ചിലമ്പും കാലില്‍ അണിയുന്നതാണ്, എന്നാലേ കേള്‍വിക്കാര്‍ക്ക് ഇമ്പം ഉണ്ടാകൂ. രണ്ട് ചിലമ്പിലേയും സ്വരം കൂടിച്ചേര്‍ന്നാലേ ഉമ്പമാര്‍ന്ന ലയം ഉണ്ടാകൂ, അല്ലെങ്കില്‍ രസം കെട്ടുപോകും. ഇതു വെറും കഥയാണ്, സാങ്കല്‍പ്പികമാണ് എന്നൊക്കെ പറഞ്ഞ ചിലമ്പ് പിന്നെ ഇത് യഥാര്‍ത്ഥമാണെന്ന് ചിലര്‍ വിളിച്ച് പറയുമ്പോള്‍ ഒന്നുകില്‍ ഇത് സാങ്കല്‍പ്പികമായ കഥ തന്നെ എന്ന് ഉറപ്പിച്ച് പറയുന്നതിന് പകരം ചിലപ്രത്യേക കമെന്റുകള്‍ മാത്രം മോഡെറെറ്റ് ചെയ്ത അണക്കെട്ടില്‍ നിന്ന് ചാലുകീറി വിടുന്നത് നീതിയ്ക്ക് നിരക്കുന്നതല്ല. അവസാനം കെട്ടിക്കിടന്ന കമെന്റൊക്കെ ബണ്ട് പൊട്ടിച്ച് വന്നപ്പോഴേയ്ക്കും അതൊക്കെ മറ്റു ബ്ലോഗുകളില്‍ വന്നിരുന്നു.
ചിലമ്പേ ദയവു ചെയ്ത് എന്റെ ഈ കമന്റ് ഒന്ന് വെളിച്ചം കാണിക്കണേ.. എന്ന് ഇഞ്ചി അവിടെ അപേക്ഷിച്ചിരിക്കുന്നത് കാണാം. സ്വതന്ത്രബ്ലോഗിങ്ങില്‍ അപ്പോള്‍ ചില പാരതന്ത്ര്യങ്ങള്‍ അനുഭവിക്കുന്നുണ്ട് അല്ലേ? ഒരു അഗ്രഗേറ്ററെയും ഞാന്‍ അംഗീകരിക്കുന്നില്ല, പക്ഷേ ഒരു അഗ്രഗേറ്റര്‍ ചാലുള്ള ബ്ലോഗ് ആയിരുന്നെങ്കില്‍ ഈ കമെന്റുകള്‍ അത്ര പെട്ടെന്ന് മുക്കാന്‍ കഴിയുമായിരുന്നില്ല എന്ന് തോന്നുന്നു. അതിനാലാണ് സ്വന്തം ബ്ലോഗിലും (ഇത് പോസ്റ്റിന്റെ റെലവന്‍സ് നഷ്ടപ്പെടുത്തുംമെന്ന് ആരോപിച്ച്) കമെന്റ് വെട്ടി നിരത്തല്‍ നടത്തുന്ന ഇഞ്ചിയ്ക്ക് ചിലമ്പിനോട് അപേക്ഷിക്കേണ്ടി വരുന്നത്. ഒരാള്‍ക്ക് സ്വന്തം ബ്ലോഗില്‍ കമെന്റ് നിയന്തിക്കാന്‍ പൂര്‍ണ്ണമായ അധികാരം ഉണ്ട് എന്ന് തുറന്ന് സമ്മതിക്കെ തന്നെ പറയട്ടേ, പക്ഷപാതപരമായ രീതിയില്‍ കമെന്റ് തടയിടുന്നത് നീതീകരിക്കുക വയ്യ. കള്ളനിലും, മയൂരിയിലും ആയി ആ കമെന്റുകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ കാര്യങ്ങളുടെ അവസ്ഥ തന്നെ മാറിപ്പോകുമായിരുന്നു. ജനാധിപത്യമര്യാദ എന്നതുമാനിച്ച് അസഭ്യം അല്ലാത്ത കമെന്റുകളൂം വന്നാലല്ലേ കാര്യങ്ങള്‍ പൂര്‍ണ്ണമാകു.
കുട്ടപ്പന്‍ സാക്ഷി അഥവാ കുട്ടപ്പായി എന്ന കള്ള സാക്ഷി
കുറുമാന്‍ ബാങ്ക്ലൂരില്‍ ഉള്ള ഒരു സ്ത്രീ ബ്ലോഗറെ ഫോണില്‍ വിളിച്ച് അശ്ലീലദ്യോതകമായി സംസാരിച്ചു എന്ന് കുട്ടപ്പായി എന്ന സന്ദീപ് സാക്ഷി പറയുന്നുണ്ട് ചിലമ്പ് പോസ്റ്റില്‍.
എന്നാല്‍ തങ്ങളെ കുറുമാന്‍ ഒരിക്കലും അസഭ്യം,അശ്ലീലം എന്നീ രീതിയില്‍ (വ്യംഗ്യം ആയി പോലും) സംസാരിച്ചിട്ടില്ല എന്ന് ബാങ്ക്ലൂരില്‍ അന്ന് ബ്ലോഗ് മീറ്റ് നടത്തിയ മൂന്ന് ഫീമെയില്‍ ബ്ലോഗേര്‍സും ബാങ്ക്ലൂരിലെ തന്നെ മറ്റു ബ്ലോഗേറ്സിനോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്. (ഇതിന് തെളിവ് എവീടെ എന്ന് ചോദിക്കുന്നവരൊട് മറുചോദ്യം കുറുമാന്‍ അസഭ്യം പറഞ്ഞ് എന്ന് ഏതെങ്കിലും ബാങ്ക്ലൂര്‍ ഫീമെയില്‍ ബ്ലോഗര്‍ എവിടെ എങ്കിലും കമെന്റ് വെച്ചിട്ടുണ്ടോ? ചിലമ്പില്‍ ഒരു സ്ത്രീ ബ്ലോഗര്‍ അത് ആരോപിച്ച് എന്ന് മാത്രം. അത് കേട്ട് വാളെടുത്ത് ഇറങ്ങി മീറ്റില്‍ കള്ളും പെണ്ണും ഒഴുക്കി എന്ന് ആരോപിക്കുമ്പോള്‍ ഈ തെളിവ് നിങ്ങള്‍ ചോദിച്ചില്ലല്ലോ? പെണ്ണുങ്ങളല്ലേ അവര്‍ക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയൂ എന്ന് മനസില്‍ കരുതി വാളെടുത്തില്ലേ) . കുറുമാന്‍ ഫോണില്‍ വിളിച്ചിരിക്കാം എന്നാല്‍ അസഭ്യം അല്ലെങ്കില് പഞ്ചാരയടി നടന്നിട്ടില്ല എന്ന് ബാങ്ക്ലുരിലെ ഫീമെയില്‍ ബ്ലോഗേര്‍സ് പറയുന്ന നിലയ്ക്ക് ഇപ്പോള്‍ കുട്ടപ്പായി എന്ന സാക്ഷി കള്ളസാക്ഷി ആയി മാറുന്നില്ലെ? എന്തിനാണ് കുട്ടപ്പായി കള്ളസാക്ഷി പറഞ്ഞത്?
വ്യക്തിഹത്യക്കായി ഗൂഡാലോചന
എന്തിനാണ് കുട്ടപ്പായി കള്ളസാക്ഷി പരഞ്ഞതെന്ന് ചുരുളഴിയുന്നിടത്താണ് ബൂലോഗം ഇതുവരെ കണ്ട നാറിയ രീതിയിലുള്ള ഗൂഡാലോചനയുടെ ചുരുള്‍ അഴിയുന്നത്.
ഇതിന്‍ പുറകില്‍ ആഴ്ചകളുടെ അല്ലെങ്കില്‍ മാസങ്ങളുടെ സമയം എടുത്ത് ഗൂഡാലോചനയും ഉപജാപവും നടന്നിട്ടുണ്ട് എന്ന് വ്യക്തമാകുന്നത്. ചിലമ്പ്-കള്ളന്‍-മയൂരി പോസ്റ്റ് കണ്ട് കഥ അറിയാതെ ആട്ടം കാണുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. കഴിഞ്ഞ രണ്ട് ദിവസം ആയി ബൂലോഗത്ത്(ബ്ലോഗില്‍ അല്ല ബ്ലോഗേറ്സിന് ഇടയില്‍) മെയിലുകളുടെ പ്രവാഹം ആയിരുന്നു. പലരും അത് പറഞ്ഞ് , ഇത് പറഞ്ഞു എന്ന് പലരീതിയിലുള്ള വെളിപ്പെടുത്തലുകള്‍; ചിലമ്പില്‍ കമെന്റ് വെച്ച ചില ബ്ലോഗേര്‍സിന് പ്രത്യേകമായി ഇ-മെയില്‍ അയക്കല്‍; ഉപജാപങ്ങളുടെ കെട്ട് തുറന്ന് വേറേ ചില മെയിലുകള്‍; വ്യക്തിപരം ആയ ചാറ്റുകളും, മെയിലുകളും പങ്ക് വെയ്ക്കല്‍. അങ്ങനെ എല്ലാവരും ആകെ വണ്ടര്‍ അടിച്ച് ഇരുന്ന് പോയ ദിവസങ്ങള്‍. അതിനാലാണ് മുകളില്‍ പരാമര്‍ശിച്ച ബ്ലോഗുകള്‍ ഞെക്കി ഞെക്കി സൈറ്റ് ഹിറ്റ് റെക്കോറ്ഡ് തകര്‍ത്തത്.
Remember I told someone wrote a post about me… where it depicted injipennu taking off clothes etc.. Well that idiots site meter was public and I took note and matched it to this same person other girls are complaining about. Thats how I came to know of a lot of stuff. Dont worry we will talk later about this. Go get your cab
എന്ന് ഇംഗ്ലീഷില്‍ കാണുന്ന മേസേജ് സഹിതം ഇഞ്ചിപ്പെണ്ണ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കുറുമാനെതിരെ ആരോപണം ഉന്നയിച്ച് ഒരു മെയില്‍ കുട്ടപ്പായി എന്ന കള്ള സാക്ഷിക്ക് അയച്ചു എന്ന് കുട്ടപ്പായി തന്നെ ചിലരൊട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏത് വിധവും കുറുമാന്‍ എന്ന ബ്ലോഗറെ തകര്‍ക്കണം എന്നും , ഇയാള്‍ പല സ്ത്രീകളോടും അസഭ്യം പറയുന്നു എന്നും ഉള്ളടക്കം ഉള്ള കത്തായിരുന്നു അത്. ബാങ്ക്ലുരിലെ ഒരു ഫീമെയില്‍ ബ്ലോഗര്‍ തനിക്ക് പിന്നാലെ നടക്കുന്നു എന്ന് കുറുമാന്‍ പലരോടും പറഞ്ഞ് നടക്കുന്നു എന്ന് ഇഞ്ചി തന്നോട് പരഞ്ഞു എന്നും കുട്ടപ്പായി വെളിപ്പെടുത്തുന്നു. അപ്പോള്‍ ഇതിന് പുറകില്‍ വ്യക്തമായ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ പ്ലാന്‍ ചെയ്ത ഒരു ശ്രമം. ഇതിനായി പലയിടത്തു നിന്നുമായി പലരേയും ഉപയോഗിക്കുന്നു. കുറുമാനെതിരേ കള്ള സാക്ഷി പറഞ്ഞ കുട്ടപ്പായി ബാങ്ക്ലുര്‍ ബ്ലോഗേര്‍സിന്റെ ഇടയില്‍ ഇതിനകം തന്നെ ഒറ്റപ്പെട്ടു കഴിഞ്ഞു. ഇതില്‍ നിന്ന് കുട്ടപ്പായി രണ്ട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നേരും നെറിയും കെട്ട് മറ്റുള്ളവര്‍ക്ക് ഒരു ഉപകരണമായി മാറരുത്. ഉപയോഗം കഴിഞ്ഞ ഉപകരണം പ്രയോഗിച്ചവര്‍ ഉപേക്ഷിക്കും; അപ്പോള്‍ രക്ഷിക്കാന്‍ ആരും കാണില്ല.
എന്തിനാണ് ഇഞ്ചി അത്തരം ഒരു ആരോപണവും മെയിലും കുട്ടപ്പായിക്ക് അയക്കുന്നത്?
ബ്ലോഗില്‍ ഈമെയില്‍-ചാറ്റ് എന്നിവ വഴി പല പുറം കളികളും നടക്കുന്നുണ്ട് എന്ന് പലപ്പോഴായി ആരോപണം ഉന്നയിച്ച ഇഞ്ചി തന്നെ; ബ്ലോഗില്‍ തന്റെ അനോണിമത്വം , മെയില്‍ ഐഡി എന്നിവ രഹസ്യമായി തന്നെ സൂക്ഷിക്കുന്ന ഇഞ്ചി തന്നെ എന്തിനാണ് മെയിലുകള്‍ വഴി ഈ നാണം കെട്ട കളി കളിച്ചത്. ഇത് മാത്രം ഈ വിഷയം മൂര്‍ച്ഛിയ്ക്കുന്ന മുറയ്ക്ക് പലര്‍ക്കും ഇഞ്ചി മെയില്‍ അയച്ചിട്ടുണ്ട്. കുട്ടപ്പായിയുടേത് കള്ളസാക്ഷി ആണെന്ന് മെയില്‍ പ്രവാഹം വഴി പല ബൂലോഗര്‍ക്കും മനസിലായപ്പോള്‍ ഇഞ്ചി കുട്ടപ്പായിയോട് ഒരു ദയവ് കാണിച്ചു. സാധാരണ നിലയില്‍ കൂടെ നില്‍ക്കുന്നവരെ കുരുതി കൊടുക്കുന്നതിന് പകരം കുട്ടപ്പായി എന്ന കള്ളസാക്ഷിയെ മാപ്പ്സാക്ഷി ആക്കാന്‍ ഇഞ്ചി ഒരു അവസാന ശ്രമം കൂടെ നടത്തി എന്ന് സമ്മതിക്കാതെ വയ്യ. കുട്ടപ്പായി ചില തെറ്റിധാരണകളുടെ പുറത്താണ് ചിലമ്പില്‍ കമെന്റ് വെച്ചതെന്നും അവന് അബദ്ധം പിണഞ്ഞതാണെന്നും ഇഞ്ചി ചിലര്‍ക്ക് മെയില്‍ അയക്കുന്നു.
ചിലമ്പില്‍ മൂന്നര പേജില്‍ കവിയാതെ ഇഞ്ചി നെടു നീളന്‍ കമെന്റുകള്‍ വെച്ചിരിക്കുന്നത് കാണാം. ഈ മെയില്‍ അയക്കുന്ന നേരം കൊണ്ട് എന്ത് കൊണ്ട് ഇഞ്ചി ചിലമ്പില്‍ കുട്ടപ്പായിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ഒരു കമെന്റ് വെച്ചില്ല? സ്വന്തം ഗൂഡാലോചന അപ്പോള്‍ പൊളിയും അല്ലേ? പണ്ട് ബൂലൊഗത്ത് പല ഇ-മെയില്‍ വിവാദങ്ങളും ഉണ്ടായിരുന്നു. ഈ വിധം ഒക്കെ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് പലതും കഴിയുമല്ലോ അല്ലെ?
സുഹൃത്തേ നിങ്ങള്‍ സ്വതന്ത്ര ബ്ലോഗിങ്ങൊ , എന്ത് മണ്ണാങ്കട്ടയോ നടത്തിക്കോളൂ ഒന്നുണ്ട് ബ്ലോഗ് എന്നത് ഒരു പാതയായി സങ്കല്‍പ്പിക്കുക. നിങ്ങളൊക്കെ അതില്‍ ഹാര്‍ലി-ഡെവിഡ്സണ്‍ മുതന്‍ പാറ്റന്‍-ടാങ്ക് വരെ ഓടിച്ച് കളിച്ചോളൂ പക്ഷേ ഇതിന്റെ ഒരു അരികിലൂടെ നടന്ന് പോകുന്നവരുണ്ട്, സൈക്കിള്‍ യാത്രക്കാരുണ്ട് അവരെ ഒന്നും ഉപദ്രവിക്കാതിരിക്കുക. ചുരുങ്ങിയ പക്ഷം മുച്ചക്ര സൈക്കിളില്‍ സഞ്ചരിക്കുന്ന വികലാംഗരെ എങ്കിലും വെറുതേ വിടുക. അല്ലെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ ട്രാഫിക് നിയമ ലംഘനത്തിന് പിടിക്കപ്പെടും എന്ന് മറക്കാതിരിക്കുക. പലപ്പോഴും പലരും ഇവിടെ ഇന്റര്‍നെറ്റ്-നിയമം, കേസ് എന്നൊക്കെ വീരവാദം മുഴക്കുന്നത് കാണാറുണ്ട്. കെട്ടിച്ചമച്ച ഈ കീറമാറാപ്പൊക്കെ എടുത്ത് കേസിന് പോയാല് ഇതിന്റെ പുറകിലുള്ളവരും തൂങ്ങും എന്ന് ആരും മറക്കരുതേ.
സ്ത്രീ ശാക്തീകരണത്തിന്റെ വിശുദ്ധ അപ്പോസ്തലകള്‍
ബൂലോഗത്തിലെ സകല ഫീമെയില്‍ ബ്ലോഗേര്‍സിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ചില വിശുദ്ധ അപ്പോസ്തലകള്‍ രംഗത്ത് വന്നിട്ടുണ്ട്. മെയില്‍-ചാറ്റ് വഴി സ്ത്രീ ശാക്തീകരണം ആണ് ലക്ഷ്യം. കൂട്ടരേ, സംഗതി ഒക്കെ നല്ലകാര്യം തന്നെ പക്ഷേ ഇത്തരത്തില്‍ രക്തം വീഴത്തി ബലി നല്‍കിയിട്ട് വേണോ ശാക്തീകരണം? ഒന്ന് ചിന്തിക്കൂ. (നിനക്കുമില്ലേടാ അമ്മയും പെങ്ങളും എന്ന് നിങ്ങള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യം മടക്കി തരട്ടേ… നിങ്ങള്‍ക്കും ഇല്ലേ ആങ്ങളയും അച്ഛനും ഒക്കെ?). ബൂലോഗം ഒരു കൂട്ടായ്മയും കുന്നായ്മയും അല്ലെന്നും മലയാളം അക്ഷരങ്ങള്‍ മാത്രമാണ് നമ്മെ ബന്ധിപ്പിക്കുന്ന ഘടകം എന്നതും മറക്കാതിരിക്കുക. എന്ന് കരുതി തോന്ന്യാസങ്ങള്‍ കണ്ടാല്‍ പ്രതികരിക്കരുത് എന്നല്ല; ശക്തമായി പ്രതികരിക്കണം. പക്ഷേ, കാര്യം-കാരണം-കര്‍മ്മം എന്നിവയെ ഒന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രം എടുത്ത് ചാടുക. ഉപജാപങ്ങളുടെയും, ചതികളുടെയും ഈ കാലത്ത് പ്രതികരണം മൂലം ചോരക്കളം ഉണ്ടാകരുത്. സ്വയം അവരോധിത അപ്പോസ്തലകള്‍ അതത് സ്ഥാനങ്ങളില്‍ നിന്നിറങ്ങി അന്നന്നത്തെ അപ്പംചുടുകയും, കുഞ്ഞുങ്ങളെ പരിപാലിക്കുകയും, പുരുഷന് തുല്യമായ രീതിയില്‍ സേവനം-വേതനം എന്നിവയ്ക്ക് അര്‍ഹരാകുകയും, സര്‍വ്വോപരി സമൂഹമാതൃകകളാകുകയും ചെയ്യുക എന്ന് ഒരു എളിയ അപേക്ഷ
യുവ മൊതലകളേ ഇതിലേ…ഇതിലേ…
പെരിങ്ങോടന്റെ (http://peringodan.blogspot.com/2007/09/blog-post.html) പോസ്റ്റില്‍ ഒരു നല്ല വീഡിയോ ക്ലിപ്പും അല്‍പ്പം തമാശയും ഉണ്ട്. മേല്‍പ്പറഞ്ഞതൊക്കെ വായിച്ച് ബ്ലോഗ്‌സമ്മര്‍ദ്ധം അല്ലെങ്കില്‍ ബ്ലോഗാത്സ്യം വരുന്നുണ്ടെങ്കില്‍ അത് കാണാം. ഒരു കാനനത്തിലെ ത്രസിപ്പിക്കുന്ന വേട്ടയും ആക്രമണവും ഒക്കെ കാണിക്കുന്ന ദൃശ്യം ആണത്. (അത് കുറുമാന്‍-കുരുക്കുകള്‍ വിഷയത്തില്‍ ആണോ എന്ന് അറിയില്ല. കാരണം പെരിങ്സിന്റെ ബുദ്ധിജീവി പൊസ്റ്റുകള്‍ മനസിലാക്കാന്‍ തക്ക വിവരം ആയിട്ടില്ല എന്നതിനാലാണത്.) അതില്‍ ഒരു ചോദ്യം ഉണ്ട് അതൊക്കെ പോട്ടെ, ആരാണാ യുവ-മൊതല?
മൊതല എന്നല്ല മുതല എന്നല്ലേ ശരി? അത് അക്ഷരത്തെറ്റാണോ അതോ ടൈപ്പ് ചെയ്യുമ്പോള്‍ കൈ വിറച്ചതാണാവോ? കാരണം കീമാന്‍ പോലെ ഒരു സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച, Font ഒക്കെ പ്രോഗ്രാമിംഗ് ലെവലില്‍ ഉപയോഗിക്കുന്ന പെരിങ്ങോടന് അക്ഷരത്തെറ്റ് വരില്ല എന്ന് തന്നെ കരുതട്ടേ. പക്ഷേ ഇവിടെ ചില മുതലകളുണ്ട്, അവരൊക്കെ അസ്സല് മൊതലുകളും ആണ്. അതിനാല്‍ പെരിങ്ങോടന്റെ പ്രയോഗം ആയ മൊതല തന്നെ കടം എടുത്ത് ഒന്നുകൂടെ പറയട്ടേ
ഇവിടെ ചില മൊതലകളുണ്ട് . ആരാണാ മൊതല?
കുറുമാന്‍ നാട്ടില്‍ പുസ്തക പ്രകാശനം നടത്തുമ്പോള്‍ തന്നെ യുഏയിയില്‍ ചില പടനീക്കങ്ങള്‍ നടക്കുന്നുണ്ട്. യുഎഈയിലെ ചില ബ്ലോഗേര്‍സ് ചേര്‍ന്ന് കുറുമാന് എതിരായി ഒരു വ്യാപകപ്രചരണം(മാസ് കാമ്പൈനിങ്ങ്) നടത്തുന്നു. കുറുമാന്‍ ബ്ലോഗിലെ ഒരു വിടനാണ്, പലരേയും അയാള്‍ അസഭ്യം പറയുകയും പഞ്ചാരയടിക്കുകയും ചെയ്യുന്നു എന്ന് . ഈ രീതിയില്‍ കുപ്രചരണം ശക്തമാക്കുന്നു. ഇതിനായി അവിടങ്ങളില്‍ ഉള്ള ബ്ലോഗേര്‍സിനെ ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ ക്യാന്‍വാസ് ചെയ്ത് കുറുമാനെതിരേ ചില അണിയറനീക്കങ്ങള്‍ ഉണ്ടെന്നും അതില്‍ സഹകരിക്കണം എന്നും ആവശ്യപ്പെടുന്നു. ഇതിനു തെളിവു വേണമെന്നുള്ളവര്‍ യു.ഏ.ഇയിലുള്ള ഏതെങ്കിലും ഒരു ബ്ലോഗര്‍ക്ക് ഒരു മെയില്‍ അയച്ചു ചോദിച്ചാല്‍ മതിയാവും. കള്ളനില്‍ വന്ന സമിയുടെ കമെന്റ് പ്രസക്തമാണ്. ഇത്തരത്തില്‍ ഒരു കുപ്രചരണം നടന്നിരുന്നു എന്ന് അതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ചിലനേരത്ത് എന്ന പേരില്‍ ബ്ലോഗിലെഴുതുന്ന ഇബ്രു എന്ന ബ്ലോഗറുടെ പേരാണ് ഈ കുപ്രചരണ സംഘത്തിലെ പ്രധാന അംഗം എന്ന രീതിയില്‍ പറഞ്ഞ് കേട്ടത്. പല ബ്ലോഗേര്‍സും ഇബ്രു കുപ്രചരണത്തിനായി തന്നെ സമീപിച്ചു എന്ന വിവരം ചാറ്റ്-മെയില്‍ വഴി ഇന്നലെ പലരുമായും പങ്ക് വെച്ചു. ഇത്തരത്തില്‍ ഒരു കുപ്രചരണം നടത്താന്‍ ഇബ്രു(കൂടെ ഉള്ള സംഘവും)വിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? കുറുമാന്‍ എഴുതുന്നത് സാഹിത്യം അല്ലെന്നും തങ്ങളെഴുതുന്നതാണ് സാഹിത്യം എന്നും അഭിപ്രായം ഉണ്ടോ? എങ്കിലത് ഒരു ചര്‍ച്ചാ വേദിയില്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നതിന് പകരം ഈ രീതിയില്‍ കുപ്രചരണം നടത്തുന്നത് അപഹാസ്യം അല്ലെ? യുഎയിലെ മീറ്റ് കലക്കണം എന്നുണ്ടെങ്കില്‍ ഈ രീതിയില്‍ തന്നെ ആക്രമണം വേണമെന്ന് ആരാണ് നിങ്ങളെയൊക്കെ ഉപദേശിച്ചത്?
സത്യത്തിന് എല്ലാക്കാലവും മറഞ്ഞിരിക്കാനാകില്ല. നൂറ്റാണ്ടുകളൊളം മറഞ്ഞിരുന്നിട്ടും ഖുമ്‌റോന്‍ രഹസ്യങ്ങളും , യൂദാസിന്റെ രേഖകളും ഒക്കെ മറനീക്കി പുറത്ത് വരുന്ന ഈ കാലത്ത് നെറ്റ് പോലെയുള്ള സര്‍വ്വസ്വതന്ത്ര മാധ്യമത്തില്‍ നിങ്ങള്‍ നടത്തുന്ന ഈ നാറിയ പൊളിറ്റിക്സ് കളികള്‍ പുറത്ത് വരില്ല എന്ന് കരുതിയെങ്കില്‍ തെറ്റി.
ബൂലോകത്ത് ലോബികള്‍ ഉണ്ടെന്നാണല്ലോ വെപ്പ്. ബാങ്ക്ലൂര്‍ ലോബി, അമേരിക്കന്‍ ലോബി, കൊച്ചിന്‍ ലോബി, യുഎഇ ലോബി, കോഴിക്കോട് ലോബി എന്നിവിടങ്ങളിലെ അരമന രഹസ്യം ഇങ്ങനെ അങ്ങാടിപ്പാട്ടാക്കിയ ഞാന്‍ ആരെന്ന് സംശയം തോന്നുന്നില്ലേ? ഞാന്‍ സര്‍വ്വവ്യാപിയാണ്.
എന്ന്
സര്‍വ്വവ്യാപി സദാനന്ദന്‍